2010, ഏപ്രിൽ 10, ശനിയാഴ്‌ച

അങ്ങനെ അറബിയും മലയാളം പഠിച്ചു.

മൊബൈല്‍ ഫോണിന്റെ അലര്ച്ചല കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്
(അലാറം എന്ന സംഭവം കണ്ടു പിടിച്ചവനെ ആ സമയത്തെങ്ങാന്‍ കയ്യീക്കിട്ടിയിരുന്നെങ്കില്‍ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു).
വെളുപ്പിന് നാലരയ്ക്ക് എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഉറക്കം വിട്ടു മാറാത്ത കണ്ണും മനസ്സുമായാണ് അഞ്ചു മണിയോടെ ദുബായിലെ ദേര ഫിഷ്‌ റൌണ്ടിനടുത്തുള്ള ത്രിവേണി ഹോട്ടലിലെത്തിയത്.
പതിവ് പറ്റുകാരനായത് കൊണ്ട് കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ തന്നെ ഒരു കുറ്റി പുട്ടും അതിനു ചേരുന്ന കടലക്കറി,പപ്പടം ,സുലൈമാനി തുടങ്ങിയ അനുസാരികളൊക്കെ എന്റെ മുന്നിലേക്ക്‌ എത്തിച്ചേര്ന്നു്.
മുന്നിലെത്തിയ വിഭവങ്ങളെല്ലാം കൂടി ഒരു കണക്കിന് വാരി വലിച്ച് അകത്താക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്,..പ്ടക്!!!!..ഹൌ..എന്റെ പല്ല് .....ഒരു കല്ല്‌ കടിച്ചതാണ്,
നാശം(##@@**##**) രാവിലെ തന്നെ കല്ല്‌ കടിയാണല്ലോ,
മിക്കവാറും ഇന്ന് ചെന്ന് തല വെക്കുന്നതെല്ലാം കല്ലുകടിയാകുമോ ആവോ?,
ഞാന്‍ മനസ്സിലോര്ത്തു.ഒരു കുറ്റി പുട്ടും കറിയും അടിച്ചു കയറ്റി ഒരേമ്പക്കവും വിട്ടു പുറത്തേക്കു വരുമ്പോഴേക്ക്‌ എന്റെ ചങ്ങാതി ശ്രീജിത്ത്‌ കാറുമായി എത്തിക്കഴിഞ്ഞിരുന്നു.
യു.എ.യി-ലെ ഫുജൈറ എന്ന എമിരേറ്റിലേക്കാണ് ഇന്നത്തെ യാത്ര(വികസനത്തിന്റെ കാര്യത്തില്‍ അല്പം പിന്നോക്കം നില്ക്കുുന്ന ഒരു പ്രദേശമാണ് ഫുജൈറ,അവിടുള്ള അറബികളില്‍ ബഹുഭൂരിപക്ഷത്തിനും അറബ് ഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിയില്ല).
ഒന്നര മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ഞങ്ങള്‍ ഫുജൈറ കോസ്റ്റ്‌ഗാര്ഡിൂന്റെ ഓഫീസിലെത്തിച്ചേര്ന്നുി.
സെക്യൂരിറ്റീ ഗേറ്റില്‍ തോക്കും പിടിച്ചു നില്ക്കു ന്ന അറബിപ്പോലീസുകാരനെനോക്കി അസലാമു അലൈക്കും എന്ന് വെടിപ്പായി പറഞ്ഞൊപ്പിച്ചു(നാടോടിക്കാറ്റിലെ മാമുക്കൊയയ്ക്ക് നന്ദി ),വാ അലൈക്കുമുസലാം എന്ന് അറബിചേട്ടന്‍,
പിന്നാലെ അടുത്ത ചോദ്യം വരുന്നതിനു മുന്നേ ചാടിക്കേറി ഞാന്‍ ആഗമനോദ്ദേശം അറിയിച്ചു(ഇല്ലേല്‍ ലവന്‍ അറബിയില്‍ വല്ലതും ചോദിക്കും,അതോടെ ഞാന്‍ കഷ്ടത്തിലാകും,

...മക്കീന തസ്വീര്‍ സര്‍വീസ്.....(മക്കീന=യന്ത്രം ,തസ്വീര്‍=പടം ...എന്നുവച്ചാ പടം പിടിക്കണ യന്ത്രം(ഫോട്ടോസ്റാറ്റ് മെഷീന്‍),അതിപ്പോ ക്യാമറയയാലും, സ്കാനറായാലും അവര്ക്കാ ഒരു പേരെ അറിയൂ ) ,
ഇങനെ പറഞ്ഞതിന്റെ കൂടെ എനിക്ക് കാണേണ്ടുന്ന ആളിന്റെ പേര് പറഞ്ഞപ്പോള്‍ അറബിചേട്ടന്റെ മുഖത്തൊരു വെപ്രാളം(കാരണം എനിക്ക് കാണേണ്ടിയിരുന്നത്‌ അവിടുത്തെ മേജര്‍ ജെനറലിനെയായിരുന്നു.

മോഹന്ദീസ്(എന്ജിനീയര്‍ എന്നര്ത്ഥം)... താല്‍...(വന്നോളൂ എന്നാണെന്നാ തോന്നുന്നത്‌).അറബി വിളിച്ചു,
ലവന്റെ കൂടെ മേജറിന്റെ മുന്നില്‍ ഹാജരായി.
കാര്ന്നോര്ക്ക്. പ്രിന്റര്‍,സ്കാനര്‍ തുടങ്ങിയവ കണക്റ്റ് ചെയ്തു കൊടുക്കണം,അതാണാവശ്യം.
ഇതും പറഞ്ഞു എനിക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു തരാന്‍(എന്റെ മേല്‍ ഒരു കണ്ണുണ്ടായിരിക്കണം എന്നു കൂടി ഉദ്ദേശിച്ചാവണം) ഒരു അറബിപട്ടാളക്കാരന്‍ പയ്യനെ അവിടെ നിര്ത്തിയിട്ട്‌ മേജര്‍ സ്ഥലം കാലിയാക്കി.
ഞാന്‍ പതുക്കെ പണി തുടങ്ങി.അപ്പോഴാണ്‌ അറബിപയ്യന്റെ വക പെട്ടെന്നൊരു ചോദ്യം.. ബംഗാളി....????(ബംഗാളിയാണോ എന്നാണ് ചോദ്യം---എന്നെ കണ്ടാല്‍ ഒരു ബംഗാളി അല്ലെങ്കില്‍ ശ്രീലങ്കന്‍ മുഖച്ഛായ ഉണ്ടെന്നു ചില ദോഷൈകദൃക്കുക്കള്‍ പറയാറുണ്ട്‌),
ഞാന്‍ അല്ല എന്നര്ത്ഥത്തില്‍ തല അനക്കി,അപ്പോഴതാ അടുത്ത ചോദ്യം ശ്രീലങ്ക...??? ,,അല്ല എന്ന് ഞാന്‍ വീണ്ടും
..രണ്ടു ചോദ്യം പാഴായതിന്റെ നിരാശ അവന്റെ മുഖത്ത്.
പണിയൊക്കെ തീര്ത്തു കൂട്ടുകാരനെ കാത്ത് വഴിയില്‍ നില്ക്കു മ്പോഴാണ് വീണ്ടുമൊരു ചോദ്യം ....മലബാറി...??(മലയാളികള്‍ അങ്ങനെയാണ് ഗള്ഫ് നാടുകളില്‍ അറിയപ്പെടുന്നത്)...പഴേ അറബി വീണ്ടും,(ഇവനെന്നെ വിടുന്ന ഭാവമില്ല-!@*##++##@@),അതെ എന്ന് ഞാന്‍.
ലവന്റെ മുഖത്ത് യുദ്ധം ജയിച്ച സന്തോഷം.
ലവന് എന്തൊക്കെയോ എന്നോട് പറയണമെന്നോ,ചോദിക്കണമെന്നോ ഒക്കെയുണ്ട്.
പെട്ടെന്ന് അറബിചേട്ടന്‍ പറഞ്ഞു ..കുരച് മലബാറി അരിയാം....!!!!!!!!!..(ഈശ്വരാ ഇവനെന്റെ കഴുത്ത് അരിയാനുള്ള പുറപ്പാടാണെന്നു തോന്നുന്നു)..
എന്ത് മലയാളം അറിയാമെന്നോ? ഞാന്‍ അത്ഭുതത്തോടെ അറബിയെ നോക്കി .
എന്റെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാവണം,അറബിയിലും,മുറി ഇംഗ്ലിഷിലും,ഹിന്ദിയിലും,മലയാളത്തിലുമൊക്കെയായി‍ അറബിചേട്ടന്‍ മലയാളം പഠിച്ചത് എങ്ങനെയെന്നു വിശദീകരിച്ചത്.
പുള്ളി സ്ഥിരമായി ചായ കുടിക്കുന്ന കഫതീരിയയില്‍ വച്ച് കാണാറുള്ള ഒരു മലബാറിയാണ് അറബിപയ്യന്റെ തുടര്ച്ചയായ നിര്ബന്ധത്തിനു വഴങ്ങി മലയാളം പഠിപ്പിച്ചത്.
ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലെ ??? കൊള്ളാം നന്നായിട്ടുണ്ട് ഞാന്‍ മനസ്സിലോര്ത്തു.
ശരി എന്തൊക്കെയാ പഠിച്ചത് എന്നായി ഞാന്‍.
അറബിയുടെ മുഖത്ത് ഒരു പൂത്തിരി കത്തിച്ച സന്തോഷം(മലയാള പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ ഒരാളെ കിട്ടിയല്ലോ).
പുള്ളി മലയാളം പറയാന്‍ ഒരു ചെറിയ ഒരുക്കത്തിലാണ്.
അതിനു ശേഷം ചങ്ങാതി മലയാളം പറഞ്ഞു


....!!!!!!!!!!!......ഞാന്‍ ഞെട്ടി..!!!###**


.....ഈശ്വരാ ഇവനിത് തന്നെ പഠിച്ചല്ലോ.........


.
.
കാരണം ലവന്‍ മലയാളം എന്ന് പറഞ്ഞു എന്നോട് പറഞ്ഞത്
..കേട്ടാല്‍ നമ്മുടെ സ്വന്തം കേരളാ പോലീസുപോലും നാണിച്ചുപോകുന്ന നല്ല ഒന്നാന്തരം പച്ചത്തെറിയായിരുന്നു...!!!!!!!!!!!!!!!!!!



വാല്ക്കെഷ്ണം :-അറബിയോട് ഇതിന്റെ ശരിയായ അര്ഥം ആരെങ്കിലും പറഞ്ഞാല്‍ ,മലയാളം പഠിപ്പിച്ച ചങ്ങാതിയുടെ കാര്യം കഷ്ടത്തിലാകുമല്ലോ എന്നോര്ത്ത് ഞാന്‍ ചോദിച്ചു ,എവിടെയാ നിന്റെ ആ സുഹൃത്ത്??????????.......


അറബി :- കള്ള് കച്ചവടം നടത്തിയതിനു (മിടുക്കന്‍ -അവന്‍ മദ്യമലയാളിയുടെ മാനം കാത്തു),അവനെ കഴിഞ്ഞ ആഴ്ചയിലാ നാട് കടത്തിയത്.....അവന്റെ ഭാഗ്യം ഇല്ലേല്‍ അവന്റെ കഥ അറബി തീര്ത്തേ നെ............

10 അഭിപ്രായങ്ങൾ:

Midhun M M പറഞ്ഞു...

adipoli

pravi പറഞ്ഞു...

Hammo niyum Blogan Thudangiyo???
Good One Kollaaaaaaaammmmmmmmm

Unknown പറഞ്ഞു...

ee sahithyamokke evidunnu varunnu?marubhoomiyile choodu veyilum kattum kittunnathinte gunam....

Irshad പറഞ്ഞു...

കൊള്ളാം...
രസകരം.

പൊൻമാൻ പറഞ്ഞു...

@മിഥുൻ :താങ്ക്സ്

പൊൻമാൻ പറഞ്ഞു...

@പ്രവി :എന്തുപറയാനാ പ്രവീ..അങ്ങനെ ഇരുന്നു ബോറടിച്ചു മടുത്തപ്പോ ഇങ്ങനെ ഒരക്രമം കാണിച്ചു.‌‌

പൊൻമാൻ പറഞ്ഞു...

അമ്പിളി :എന്നെ സമ്മതിക്കണം അല്ലെ?

പൊൻമാൻ പറഞ്ഞു...

.@പഥികൻ :താങ്ക്സ് ഇണ്ടട്ടാ..

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

പൊന്മാനെ, ആ തെറിയാളം കൊറച്ചു പോസ്റ്റില്‍ കൊടുത്തിരുന്നെകില്‍ എനിക്ക് അറബികളെ കാണുമ്പോള്‍ ഒന്ന് പിടിച്ചു നില്‍ക്കാരുന്നു.

പൊൻമാൻ പറഞ്ഞു...

@ വഷളൻ: നമ്മുടെ കൊടുങ്ങല്ലൂർ ഫരണിപ്പാട്ട് തന്നെ