2013, ജൂൺ 8, ശനിയാഴ്‌ച

സംശയം @ കോഫീഷോപ്പ്


**************************
# അല്ലാ എന്തോ ചോദിക്കാനുണ്ട് എന്ന് പറഞ്ഞിട്ട് നീയെന്താടാ മിണ്ടാതിരിക്കുന്നേ…??

* അല്ലടിയേ ഒരു സംശയം

# എന്തൂട്ട് സംശയം ..??

* അതേയ് പ്രേമിച്ച് കല്ല്യാണം കഴിക്കുന്നതല്ലേ നല്ലത് ..??

# കല്ല്യാണം കഴിച്ചിട്ടും പ്രേമിക്കാമല്ലോ.. …

* ആണോ…!!!       അല്ലാ..എനിക്ക് രണ്ടായാലും പ്രശ്നമില്ല …..

ഏത് വേണമെന്ന് നീ തന്നെ അങ്ങ് തീരുമാനിക്ക്

..................................................................................

# മോനേ ..മോൻ ആ തീയങ്ങ് കെടുത്തിയേര്…

ഈ പരിപ്പ് വേകാനുള്ള ചൂടൊന്നും ഈ തീയിനില്ല..

മോൻ പോയി വേവ് കുറഞ്ഞ ഏതേലും പരിപ്പ് വേവിക്കാൻ നോക്ക് നോക്ക്

*
ഓ എന്നാ ശരി…കോഫിയുടെ ബില്ല് നീ കൊടുക്കുമോ..അതോ..ഞാൻ….

ഇല്ല .. ഇല്ല ഏയ് അത് ഞാൻ തന്നെ കൊടുത്തോളാം..

2012, ഡിസംബർ 18, ചൊവ്വാഴ്ച

ഹാർഡ് ഡിസ്ക്



ചലിക്കുന്ന കൊട്ടാരം പോലെ കെ.എസ്.ആർ.ടീ.സി വോൾവോ ബസ്   ഒഴുകിയെത്തി ,ആടി ഉലഞ്ഞ് എന്റെ മുന്നിൽ വന്ന് നിന്നു.ഡ്രൈവറെ നോക്കി സലാം പറഞ്ഞ് അകത്തേക്ക് കയറി സ്ഥിരമായി ഇരിക്കാറുള്ള സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ച്.

‘ദയവ് ചെയ്ത് പ്രേമിച്ച് ഉപദ്രവിക്കരുത് ’ എന്നെഴുതിയ ടീ-ഷർട്ടിലേക്ക് നോക്കിയ ,എതിർവശത്തിരുന്ന ബിഎഡ്‌കാരി സുന്ദരിക്കുട്ടിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷത്തിൽ എന്റെയുള്ളിലെ പൂവാലൻ ചിറകടിച്ച് കൂവാൻ തയ്യാറായി വാ തുറക്കലും പണ്ടാരം മൊബൈൽ “ഡെയിഞ്ചറസ് ” എന്നും പറഞ്ഞ് മൈക്കിൾ ജാക്സന്റെ  ശബ്ദത്തിൽ അലറിയത്. 

ഇൻഫോപാർക്കിലെ കുടി കിടപ്പുകാരൻ  അനസാണ് അങ്ങേത്തലക്കൽ..ഡാ നീ എവിടാ..ഞാൻ കുറേ നേരമായി നിന്നെ വിളിക്കുന്നു ..നീയെന്താ ഫോൺ എടുക്കാഞ്ഞത്.. ലാന്റ് ഫോണിൽ വിളിച്ചപ്പോ നിന്റച്ചൻ പറഞ്ഞത് നീ പണിയിലാ കുറച്ച് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു.

ഡാ ഞാൻ വർക്കിലായിരുന്നു   അതാ ഫോൺ എടുക്കാഞ്ഞത് .

വർക്കോ അതും രാവിലേ തന്നെ . വെറുതേ ശീലമില്ലാത്ത കാര്യമൊന്നും ചെയ്യണ്ട
അതിരിക്കട്ടേ എന്തൂട്ട് വർക്കാ രാവിലെ തന്നെ..??

അതേ മച്ചൂ രാവിലെ തന്നെ ഒരു 200 ഹാർഡ് ഡിസ്ക്  എക്സ്‌ട്രാക്റ്റ് ചെയ്ത്  കണ്ടന്റ് എടുത്ത്  ക്ളയന്റിന്  അപ്ലോഡ് ചെയ്യാനുണ്ടായിരുന്നു..അതിന്റെ തിരക്കിലാർന്നു നീ വിളിക്കുമ്പോ..

ഇതൊക്കെ പറയുമ്പോ മുന്നിലെ ടീച്ചറുകുട്ടി ഇയാള് ഐടി ഫീൽഡിലെ  പുലി ആണല്ലേ എന്ന ചോദ്യം മുഖത്ത് വരുത്തി എന്നെ പാളി നോക്കുന്നുണ്ടായിരുന്നു.

എന്ത് ??ഹാർഡ് ഡിസ്കാ .??  എന്തൂട്ട്  ഹാർഡ് ഡിസ്ക് ..?? എന്തൂട്ട്  എക്സ്ട്രാക്റ്റിംഗ്. ??


നിന്റച്ഛൻ പറഞ്ഞത് നീ തേങ്ങ പൊതിക്കുവാണെന്ന്!!!!

പ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്..
കാറ്റ് പോയ ബലൂൺ പോലെയായി എന്റെ ഭാവം ..
ഞാൻ ടീച്ചറ് കുട്ടിയെ അറിയാതെയൊന്നു പാളിനോക്കി ..
ഇല്ല ലോ ലവൻ ..ലാ തെണ്ടി പറഞ്ഞതൊന്നും കുട്ടി കേട്ടിട്ടില്ല.

ഞാൻ ഫോൺ കട്ട് ചെയ്ത് അവന് തിരിച്ച് മെസേജയച്ചു.

വോ തന്നഡേ..അത് തന്നെ   
ഈ തേങ്ങ പൊതിക്കുന്നതും  ഒരു തരം എക്സ്ട്രാക്റ്റിംഗ് തന്നെ അണ്ണാ

അകത്തുള്ള ആ ഹാർഡ് ആയിട്ടുള്ള ആ കണ്ടന്റ്  എടുക്കാൻ വേണ്ടി തന്നെ

എന്നിട്ടത് ഓട്ടൊയില് കേറ്റി വിട്ട് .ക്‌ളയന്റിന്..മരട്മാർക്കറ്റിലെ ..തേങ്ങാ സോമന്റെ കടേലേക്ക്.

അച്ഛൻ മലയാളത്തിൽ പറഞ്ഞത് ഞാൻ ഇംഗ്ളീഷിൽ പറഞ്ഞ്..അത്രേള്ള്..!!

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

നീന്തലറിയില്ലാരുന്നേല്‍....!!!!

മാധവേട്ടന്‍ വീട്ടിലേക്ക് കയറിയ പാടെ മടിക്കുത്തില്‍ നിന്ന് പൈന്റ് കുപ്പി എടുത്ത് കുപ്പിയുടെ കഴുത്തേല്‍ പിടിച്ചു പിരിച്ച് മദ്യം ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു ,എന്നിട്ട് മേശമേല്‍ ഇരുന്നിരുന്ന ഗ്ലാസ് ജഗ്ഗില്‍ നിന്നും വെള്ളം എടുത്തൊഴിച്ചു ..പക്ഷെ അത് കാലിയായിരുന്നു .അതോടെ മാധവേട്ടന്‍ കലി കയറി ജഗ്ഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു .ചില്ല് പൊട്ടുന്ന ഒച്ച കേട്ട് ഓടിയെത്തിയ ഭാര്യയെ തെറി കൊണ്ടാഭിഷേകവും നടത്തി .ചെവിക്കല്ല് പൊട്ടണ തെറി കേട്ട് കലി കയറിയ മാധവ പത്നി ,മാധവേട്ടന്റെ കയ്യിലിരുന്ന പൈന്റ് കുപ്പി തട്ടിപ്പറിച്ച് മേടിച്ച് നടക്കല്ലില്‍ അടിചു പൊട്ടിച്ചു പകരം വീട്ടി ...അതോടെ അരമണിക്കൂര്‍ ക്യൂ നിന്ന് കഷ്ടപ്പെട്ട് വാങ്ങിയ മദ്യം നഷ്ടപ്പെട്ടത്തില്‍ രോക്ഷാകുലനായ മാധവേട്ടന്‍ മദ്യം വാങ്ങാനുള്ള പണത്തിനായി ഭാര്യയോടു നടത്തിയ വാഗ്വാദത്തില്‍ പരാജയപ്പെട്ടു കൂടുതല്‍ അക്രമാസക്തനായി ഭാര്യയെ മര്‍ദ്ദിക്കാന്‍ നടത്തിയ ശ്രമം ഭാര്യയുടെ കായികശേഷിക്ക് മുന്നില്‍ വിലപ്പോയില്ല ...അതോടെ ഭാര്യയുടെയും അയല്പക്കക്കാരുടെയും മുന്നില്‍ അപമാനിതനായ മാധ വേട്ടന്‍ ഇനിയൊരു നിമിഷം ഞാന്‍ ജീവിച്ചിരിക്കില്ല .എന്റെ മരണത്തിനു കാരണക്കാരി എന്റെ ഭാര്യയാണ് എന്നെഴുതി വച്ചിട്ട് ,ഒരു സാരിയും കൊണ്ട് മുറ്റത്തേക്കിറങ്ങി...നേരെ നടന്നു ചെന്ന് ആറ്റിറമ്പില്‍ നിന്നിരുന്ന പഞ്ഞി മരത്തില്‍ വലിഞ്ഞു കയറി ...താഴെ നിന്ന് ഭാര്യ നിലവിളിയും തുടങ്ങി .താഴെ ഇറങ്ങി വാ മനുഷ്യാ എന്നും പറഞ്ഞു ഭാര്യ നിലവിളിക്കുമ്പോള്‍ ..നീ പോടീ പു ..മോളെ നിന്നെ കൊണ്ട് ഞാനെന്റെ ശവം തീറ്റിക്കുമെടീ പിശാചേ എന്നും പറഞ്ഞു ആറ്റിലേക്ക് നീണ്ടു നിന്നിരുന്ന കൊമ്പില്‍ സാരി കെട്ടി കഴുത്തില്‍ കുരുക്കിട്ട് ഒറ്റച്ചാട്ടം ...പഞ്ഞിമരത്തിന്റെ കൊമ്പൊടിഞ്ഞു ഡാ കെടക്കുന്നു മാധവേട്ടന്‍ വെള്ളത്തില്‍ ...അയ്യോ എന്നെ രക്ഷിക്കണേ എന്ന്‍ നിലവിളിച്ച് ഒച്ചവെച്ച് മാധവേട്ടന്‍ വെള്ളത്തില്‍ കിടന്നു കയ്യും കാലുമിട്ടടിക്കാന്‍ തുടങ്ങി ...ഒരു കണക്കില്‍ നീന്തി കര പറ്റിയ മാധവേട്ടന്‍ മണ്ണിലേക്ക് മലര്‍ന്നടിച്ച് കിടന്നോണ്ടു ഓടിക്കൂടിയവരെ നോക്കി പറഞ്ഞു

കണ്ടാ കണ്ടാ ...പണ്ട് നീന്തല്‍ പഠിച്ചതിന്റെ ഒരു ഗുണം

.....നീന്തലറിയില്ലാരുന്നേല്‍ ഞാനിപ്പോ മുങ്ങിച്ചത്തേനെ എന്ന് . .

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പെണ്ണ് കാണൽ

പെണ്ണ്കാണാൻ പോവുക വലിയൊരു ചമ്മൽ ഏർപ്പാടായി കണ്ടിരുന്ന എനിക്ക് നല്ലൊന്നാന്തരം പണിയാണ് എനിക്ക് എന്റെ കൂട്ടുകാരൻ മുഖേന  കിട്ടിയത് ...
എന്റെ കൂട്ടുകാരൻ ബംഗളുരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ..കെട്ടിലും മട്ടിൽ *മുട്ടൻ* *യോയോ* *ഗയ്* (അതിലും കൂടിയ ഇനമാണ് അതോണ്ട് ഞാൻ  വിളിക്കണത് *യ്യൊയ്യോ*..എന്നോ *അയ്യയ്യോ*  എന്നൊക്കെയാണ്  ഞാൻ വിളിക്കാറ് )
രാവിലെ വിളിച്ചിട്ട് ചോദിച്ച് ...ഡോ തനിക്ക് ഉച്ച കഴിഞ്ഞ് എന്തേലും പരിപാടി ഉണ്ടോ ..ഇല്ലേൽ നമുക്കൊന്ന് ഒബ്രോൺ മാൾ വരെ പോയിട്ട് വരാം തന്റെ ഒരു ഹെല്പ് വേണം ...ഒരു സംഭവം സെലക്റ്റ് ചെയ്യാനാ എന്ന് ...
ഞാൻ ശരി എന്നും പറഞ്ഞ് രണ്ട് മണിക്ക് കൃത്യ സമയത്ത് തന്നെ കുളിച്ച് റെഡിയായി അത്തറൊക്കെ പൂശി റെഡിയായി വഴിയിൽ കാത്ത് നിൽപ്പായി .ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോ ആള് കാറുമായി എത്തി
മുൻവാതിൽ തുറന്ന് അകത്ത് കയറാൻ നോക്കിയപ്പോ മുൻസീറ്റിൽ കൂട്ടുകാരന്റെ അമ്മാവൻ ,പിന്നെ ഡ്രൈവിംഗ് സീറ്റിൽ അവന്റെ അമ്മാവന്റെ സുഹൃത്ത്..ലവൻ പിൻസീറ്റിൽ..
ഞാൻ പുറകിൽ കയറിയിട്ട്  ഇവരേം കൊണ്ട് നീ ഇതെങ്ങോട്ടാ എന്ന ഭാവത്തിൽ നോക്കി ..ഓ അവര് പാലാരിവട്ടം വരെ വരുന്നുണ്ട് എന്ന് പറഞ്ഞു..അവരെ പാലാരിവട്ടത്ത് ഇറക്കിയിട്ട് നമുക്ക് പോകാം.
അങ്ങനെ വണ്ടി പാലാരിവട്ടം ആകാറായപ്പോ ആ തെണ്ടി പറയുകാ ..ഒരു പണി ചെയ്യാം ഇവർക്ക് പറവൂർ വരെ പോകേണ്ടുന്ന ഒരാവശ്യം ഉണ്ട് ,നമുക്ക് ഇവരെ അവിടെ ആക്കിയിട്ട് വന്നാലോ എന്നൊരു ചോദ്യം..
എന്നാ ശരി എന്ത് പണ്ടാരമെങ്കിലും ആക്ക് എന്ന് ഞാനും മൊഴിഞ്ഞ് .
വണ്ടി പറവൂരും കഴിഞ്ഞ് പിന്നേം മുന്നോട്ട് പോയി കെടാമംഗലം എന്നോ മറ്റോ ഉള്ള ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒരു പ്രായമുള്ള സ്ത്രീ കൂടി വണ്ടിയിൽ കയറി...കയറിയ പാടേ അവർ ചോദിച്ചു...ഇതിലേതാ ചെക്കൻ എന്ന്..???!!!
അപ്പോഴാണ് ഞാൻ തല വച്ചിരിക്കുന്നത് തീവണ്ടിക്കാണ് എന്ന് എനിക്ക് മനസ്സിലായത്...തെണ്ടീ ..പരമ ചെറ്റേ ...തിരിച്ച് വീട്ടിലേക്ക് എത്തട്ട് കേട്ടാ  നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്ന ഭാവത്തോടെ ഞാൻ അവനെ നോക്കി ...
അളിയാ സോറി വിളിച്ചിട്ട് ഒരൊറ്റ തെണ്ടി പോലും  കൂടെ വരുന്നില്ല അതോണ്ടാ ഇങ്ങനെ ഒരു ഉഡായിപ്പ് കാട്ടി തന്നെ കൂടെ കൂട്ടിയത് ..താൻ ഒന്ന് സഹകരിച്ച് സഹായിക്കടോ ...
ഒന്നുല്ല്ലേലും തന്റെ ബാല്യകാല സുഹൃത്തല്ലേ ഞാൻ എന്ന് അവൻ വക ഒരു മാതിരി സെന്റി ഡയലോഗ്.എന്ത് പണ്ടാരമെങ്കിലും ആവട്ട് ..പെട്ട് പോയില്ലേ ശരി എന്ന് ഞാൻ സമ്മതിച്ച്.
അങ്ങനെ വണ്ടി പെങ്കൊച്ചിന്റെ വീടിന് മുന്നിലെത്തി .എല്ലരും ഇറങ്ങി ..വീട്ടുകാർ വന്ന് സ്വീകരിച്ച് ഞങ്ങളെ അകത്തേക്കിരുത്തി ചായയും പലഹാരങ്ങളൊക്കെ മുന്നിൽ കൊണ്ട് വന്ന് നിരത്തി ...
ഇതിനിടയിൽ ലവന്റെ അമ്മാവനും ,സുഹൃത്തും ,കല്ല്യാണ ബ്രോക്കറും കൂടി പതുക്കെ പുറത്തേക്കിറങ്ങി...ഞങ്ങൾ രണ്ടാളും അകത്ത് പെട്ട്..ഇതിനിടയി പെങ്കുട്ടിയുടെ ഇളയച്ഛനും ആങ്ങളയും കൂടി ഞങ്ങളെ ചോദ്യം ചെയ്യൽ തുടങ്ങി .. 
ആദ്യാനുഭവം ആയതിനാൽ രണ്ട് പേരും നെർവ്വസ് ആയി വിഷമിക്കാൻ തുടങ്ങി ..ഇതിനിടയി അമ്മാവൻ കേറി വന്നിട്ട് എന്നാ കുട്ടിയെ വിളി ..കാണട്ട് എന്നായി
കുട്ടി വന്ന്...നല്ല മുഖശ്രീയുള്ള ഒരു മിടുക്കി കുട്ടി ,ലേറ്റസ്റ്റ് ഡിസൈനിലുള്ള ചുരിദാർ ഒക്കെ ഇട്ട് ...അത്യാവശ്യം മോഡേൺ ലുക്കുള്ള ഒരു കുട്ടി ..
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് റിസൽട്ടിനായി  കാത്തിരിക്കുന്നു എന്നും പറഞ്ഞു പെണ്ണിന്റെ ഇളയച്ഛൻ.
കുട്ടി കൊള്ളാല്ലോ എന്ന് എന്റെ മനസ്സിൽ കരുതി ..ഞാൻ പതിയെ കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ..അവനാകെ ടെൻഷനടിച്ച് അന്തം വിട്ടിരിപ്പാണ് ...
പയ്യന് കുട്ടിയോട് എന്തേലും ചോദിക്കാനുണ്ടോ എന്ന് ഇളയച്ഛൻ വക ചോദ്യവും പിന്നാലെ അതിനുള്ള പരിഹാരവും...നിങ്ങള് രണ്ടാൽക്കും കൂടി ആ മുറീലിരുന്ന് സംസാരിക്കാം എന്ന്.
ലവനെ കണ്ണ് മിഴിച്ച് കാട്ടി ചെല്ലഡാ ചെന്ന് ചോദിക്കാനുള്ളതൊക്കെ ചോദിക്ക് എന്ന് ആംഗ്യം കാട്ടി അങ്ങോട്ട് പറഞ്ഞ് വിട്ട്
ഒരു പത്ത് മിനിറ്റ് കൊണ്ട് ഓൻ പണീം തീർത്ത് തിരികെയെത്തി.
യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി പാതി വഴിയെത്തിയപ്പോ അവന്റെ ഫോണിൽ അമ്മയുടെ വിളിയെത്തി ...പെണ്ണ് കണ്ടിട്ട് എന്തായീന്നോ മറ്റോ ആയിരിക്കണം അവന്റമ്മ ചോദിച്ചത് ....
ദേ പെണ്ണിനെ പറ്റി ഇങ്ങേര് പറയും എന്നും പറഞ്ഞ് ഫോൺ എന്റെ കയ്യിലേക്ക് തന്നു ആ ശ്ശവി... എങ്ങനുണ്ട് മോനെ കുട്ടി എന്ന് അപ്പുറത്ത് നിന്നും ചോദ്യം ....
ആന്റീ ഞാനിപ്പോ തിരിച്ച് വിളിക്കാം  എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തിട്ട്  അവനോട് ചോദിച്ച് ...ദേ നിന്റെ അമ്മ റിസൽറ്റ് ചോദിക്കുന്നു...എന്താ നിന്റെ അഭിപ്രായം .
അല്ലടോ അത് കുട്ടി നല്ല മിടുക്കി കുട്ടിയാ ,വിദ്യഭാസം ,ഫാമിലി ഒക്കെ കൊള്ളാം ...പക്ഷേ....
ഞാൻ:  എന്തൂട്ട് പക്ഷേ... നീ കാര്യം പറ ദാസാ...
എന്റെ സങ്കൽപ്പതിന് മാച്ച് ചെയ്യുന്ന കുട്ടിയല്ല ഇത്
ഞാൻ : ഓഹോ ..ശരി  ...സമ്മതിച്ചു തന്റെ അമ്മയോട് ഞാൻ പറഞ്ഞോളാം ..ഇതാണ് തന്റെ അഭിപ്രായം എന്ന്.
അല്ല ഇനിയിപ്പോ തന്റെ അമ്മ ചോദിക്കുവാ.. ഈ സങ്കൽപ്പത്തിലുള്ള കുട്ടി എന്നൊക്കെ പറയുമ്പോ ...എന്താ തന്റെ സങ്കല്പം എന്നൊക്കെ ചോദിച്ചാൽ എങ്ങനെയാ പറയേണ്ടത് അല്ലെങ്കിൽ എന്താ തന്റെ സങ്കല്പം എന്ന്
കൂട്ട്കാരൻ : അതേ ഈ കുട്ടി ഇത്തിരി മോഡേൺ ഒക്കെ അല്ലേ...അത്രേം ഒന്നും വേണ്ട ..ഒരു സാധാരണ കുട്ടി മതി...നീണ്ട മുടിയൊക്കെ ഉള്ള കുട്ടി
ഞാൻ: എന്ന് വച്ചാ നീണ്ട മുടിയൊക്കെ ഉള്ള ,രാവിലെ കുളിച്ച് മുടി ഈറനായി ,തുളസ്സിക്കതിരൊക്കെ ചൂടി ,ദാവണി ഉടുത്ത് അമ്പലത്തിലൊക്കെ പോയി ചന്ദനകുറിയൊക്കെ തൊട്ട് ...ആ ഒരു സെറ്റപ്പ് അല്ലേ നീ ഉദ്ദേശിച്ചത്..???
കൂട്ട്കാരൻ: അതന്നേ അളിയാ...തന്നെ ഞാൻ സമ്മതിച്ച് ഹോ എത്ര കൃത്യമായിട്ടാ താൻ എന്റെ സങ്കൽപ്പത്തിലെ കുട്ടിയെ പറ്റി വിവരിച്ചത്...ഇതാണളിയാ സൗഹൃദം എന്നൊക്കെ പറയുന്നത്.....
ഞാൻ : ശരി നിന്റെ സങ്കൽപ്പം ഒക്കെ ഞാൻ സമ്മതിച്ച് അതൊക്കെ നിന്റെ സ്വന്തം കാര്യങ്ങൾ.... പക്ഷേ ഈ സങ്കൽപ്പമൊക്കെ കൊള്ളാം ..
പക്ഷേ  ഈ വക സങ്കൽപ്പമൊക്കെ മനസ്സിൽ വച്ച് പെണ്ണ് കാണാൻ ഇറങ്ങണേന് മുന്നേ നീയാ കണ്ണാടിക്ക് മുന്നിൽ നിന്ന് നിന്ന് രൂപത്തെ പറ്റി ഒരു സ്വയം വിലയിരുത്തൽ നടത്തണത് നല്ലതായിരിക്കും .
കൂട്ട്കാരൻ: അതെന്തിനാടോ.??
ഞാൻ :എഡാ തെണ്ടീ... യോയോയും, യ്യൊയ്യോയും പിന്നെ ആയ്യയ്യോയും കളിച്ച് കണ്ണീക്കണ്ടെടത്തൊക്കെ തുളച്ച് കമ്മലും ഇട്ട് ,മുടിയേല് പത്ത് പതിനാറ് കളറും പുരട്ടി ,
ഏത് നിമിഷവും ഊരിപ്പോയേക്കും എന്ന് കാണുന്നവനേ ടെൻഷനടിപ്പിക്കണ മാതിരി ജീൻസും ടീഷർട്ടുമൊക്കെ ഇട്ട്  നടക്കണ നിനക്ക് നിന്റെ സങ്കൽപ്പത്തിലുള്ളത് ദാവണി ,
ഈറൻ മുടി ,ചന്ദനക്കുറി ,തുളസ്സിക്കതിർ തുടങ്ങിയവയൊക്കെ ആണ് ..നിന്നെയൊക്കെ സമ്മതിക്കണം ....ഇതേ സെറ്റപ്പ് ഉള്ള കുട്ട്യോൾക്ക് ഈ കോലത്തിൽ നടക്കണ നിന്നെ ഇഷ്ടപ്പെടുകേം കൂടി ചെയ്യണ്ടേ...???
ലവൻ ക്ലിപ്പിട്ട്....കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയതല്യില്ല ....വേറേ ഏതോ ഒരു ആലോചനയിലാണ് കക്ഷി.
(ഓഫ് ടോപ്പിക്ക്: കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ബ്രോക്കർ വന്നിട്ട് പറഞ്ഞു..പെണ്ണിന്റെ വീട്ടുകാർക്ക് വല്യ താല്പര്യം ഇല്ല കാരണം പയ്യൻ ഭയങ്കര ഫാഷണബിൾ ആണ് ...
ഞങ്ങളുടെ കുട്ടിക്ക് അത്രേം മോഡേൺ ആയ ഒരു പയ്യനെ വേണ്ടാ എന്ന് .


2011, ജനുവരി 9, ഞായറാഴ്‌ച

എയർഹോസ്റ്റസ്





ദുബായിൽ നിന്നും ബാംഗളൂർക്ക് പറന്ന് പൊങ്ങിയ കിംഗ്ഫിഷർ എയർലൈനിലെ സുന്ദരികളായ എയർഹോസ്റ്റസുമാർ വിമാനത്തിലൂടെ തലങ്ങും വിലങ്ങും നടക്കുകയാണ്,കൊള്ളാം ആകെയൊരു നയനസുഖം,കാശിത്തിരി കൂടിയാലെന്താ യാത്ര ബോറടിക്കില്ല. അങ്ങനെ വായിൽനോട്ടം കാര്യമായി പുരോഗിമിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നൊരു കിളിനാദം ,“സർ ഹെഡ്ഫോൺ ” വലതു വശത്ത് നിന്നാണ് കിളിനാദം എന്റെ തല ഞാൻ പോലും അറിയാതെ അങ്ങോട്ട് തിരിഞ്ഞ് നോക്കിയെന്നതാണ് സത്യം ,ഒരു സുന്ദരിക്കുട്ടി എന്റെ നേർക്ക് ഹെഡ്ഫോൺ ,ബ്ലാങ്കറ്റ് എന്നിവയുടെ ഒരു കിറ്റ് നീട്ടിപ്പിടിച്ച് നിൽക്കുകയാണ്,ഒരു നിമിഷത്തേക്ക് എന്റെ ശ്വാസം നിന്നുപോയോ എന്ന് എനിക്ക് പോലും സംശയം തോന്നിയ നിമിഷങ്ങൾ,ഞാൻ കിറ്റ് വാങ്ങാനായി യാന്ത്രികമായി അവൽക്കു നേരേ കൈ നീട്ടി ,കിറ്റ് വാങ്ങവേ ഞാൻ മന:പ്പൂർവ്വം അവളുടെ അഴകൊത്ത ആ വിരലുകളിൽ ഒന്ന് സ്പർശിച്ചു,അവളൊരു ചെറു പുഞ്ചിരിയോടെ കൈ പിൻവലിച്ചു മെല്ലെ അടുത്ത സീറ്റിലേക്ക് നീങ്ങീ,
എനിക്കാ സുന്ദരിക്കുട്ടിയെ വീണ്ടും വീണ്ടും കാണണമെന്ന് തോന്നി
ഹെഡ്ഫോൺ വർക്ക് ചെയ്യുന്നില്ലാ ,ഒരു ബോട്ടിൽ ബിയർ കൂടി വേണം ,ഒരു ബോട്ടിൽ വെള്ളം വേണം എന്നിങ്ങനെ ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് പലതവണ എന്റെ സീറ്റിനടുത്ത് വരുത്തിച്ച് ആ സൌന്ദര്യം കൺനിറയെ കാണാൻ അവസരമുണ്ടാക്കുകയും അവസരം കിട്ടിയപ്പോഴൊക്കെ ആ സുന്ദരമായ വിരലുകളിൽ സ്പർശിക്കുകയും ചെയ്തു.പിന്നെ പതിയെ എന്റെ ശ്രദ്ധ മുന്നിലെ ടിവി സ്ക്രീനിലെ സിനിമയിലേക്കായി.പക്ഷേ ശ്രദ്ധ സിനിമയിൽ ഉറച്ച് നിൽക്കുന്നില്ലാ
കുറേ നേരം കഴിഞ്ഞപ്പോൾ എന്റെ ക്ഷമ നശിച്ചു , വീണ്ടും പ്രലോഭനം..!!! തലക്ക് മുകളിലെ ഹോസ്റ്റസ് അറ്റെൻഷൻ ബട്ടൺ ഞാനൊന്നൂടെ അമർത്തി നിമിഷങ്ങൾക്കുള്ളിൽ ദാ ആ സുന്ദരിക്കുട്ടി വീണ്ടും എന്റെ മുന്നിൽ ഞാൻ അവളോട് മൊഴിഞ്ഞു വൺ ഗ്ലാസ് കോൾഡ് വാട്ടർ പ്ലീസ്,
ഒരു മിനിറ്റിനുള്ളിൽ ഒരു ഗ്ലാസ് തണുത്ത വെള്ളം നിറച്ച ഗ്ലാസ് അവൾ എന്റെ നേർക്ക് നീട്ടി,ആ ഗ്ലാസ് വാങ്ങവേ വീണ്ടും ഞാൻ ആ വിരലുകളിൽ സ്പർശിച്ചു.
പെട്ടെന്നാണ് അത് സംഭവിച്ചത് ,എന്റെ നേർക്ക് നീട്ടിയ ആ ഗ്ലാസ് അവൾ പെട്ടെന്ന് പിൻവലിക്കുകയും ഗ്ലാസിലെ തണുത്ത വെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു, പിന്നെ അക്രമാസക്തയായ അവൾ എന്റെ തോളിൽ പിടിച്ച് എന്നെ ശക്തിയായി ഉലക്കുകയും ചെയ്തു. അപ്രതീക്ഷ്മായ ആ ആക്രമണത്തിൽ ബാലൻസ് നഷ്ടപ്പെട്ട് ഞാൻ സീറ്റിൽ നിന്ന് താഴേക്ക് വീണു……….പ്ധിം
എന്റമ്മൊ എന്നെ തല്ലല്ലേ ഞാനൊരു പാവമാണേ, എന്റെ നടുവൊടിഞ്ഞേ എന്ന് ഞാൻ ഉറക്കെ നിലവിളീച്ചു.
അമ്മേ ദേ ചേട്ടൻ കട്ടിലേന്ന് വീണു എന്ന് ഉറക്കെ ആരോ വിളിച്ച് പറയുന്നതു കേട്ടാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്,നോക്കുമ്പോൾ കാണുന്നത് എന്റെ മുഖത്തൊഴിച്ചതിന്റെ ബാക്കി തണുത്ത് വെള്ളവുമായി നിൽക്കുന്ന അനിയത്തിയെയാണ്, കൂടെ അവളുടെ വക ഒരു ഭീഷണിയും ദേ ഇതിപ്പോ മൂന്നാമത്തെ തവണയാ ഞാനീ ചായേം കൊണ്ട് വന്ന് വിളിക്കുന്നത് , ചായ വേണേൽ എണീറ്റ് വന്ന് ചൂടാറുന്നതിനു മുന്നെ കുടി , ഇനി വീണ്ടും ചൂടാക്കിത്തരാനൊന്നും എനിക്ക് നേരമില്ല , എനിക്ക് വേറേ പണിയുണ്ട് ,ഹല്ല പിന്നെ
ഓഹോ അപ്പോ വിമാനവും,എയർഹോസ്റ്റസുമെല്ലാം വെറും സ്വപ്നമായിരുന്നല്ലേ..???!!! വെറുതേ രാവിലെ മനുഷ്യനെ മെനക്കെടുത്താൻ ഓരോരൊ സ്വപ്നങ്ങൾ എന്ന് മനസ്സിൽ പറഞ്ഞോണ്ട് പതുക്കെ എണീറ്റ് അടുക്കള ലക്ഷ്യമാക്കി ഞാൻ നടന്നു നടുവും തിരുമ്മിക്കൊണ്ട്.

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

റോംഗ് നമ്പർ





രാവിലെ കസ്റ്റമറുടെ അടുത്തേക്ക് യാത്ര ചെയ്തോണ്ടിരിക്കുമ്പോഴാണ് മൊബൈൽ ക്ർണീം ക്ർണീം അടിക്കാൻ തുടങ്ങിയത്......എടുത്ത് നോക്കുമ്പോൾ ആപ്പീസിലെ നമ്പർ...അറ്റന്റ് ചെയ്തപ്പോൾ മറുതലയ്ക്കൽ റിസപ്ഷനിസ്റ്റ് സുന്ദരിക്കുട്ടി ചെങ്ങന്നൂർക്കാരി അച്ചായത്തിയുടെ കളമൊഴി...

പൊന്മാനെ നീ എവിടെയാ ........
ഞാൻ :പൊന്മാനോ ...??? ആരാ എന്താ എവിടുന്നാ ,ആരെയാ വേണ്ടേ എന്നൊക്കെ ഒന്ന് കലിപ്പിച്ച് ചോയിച്ച്
കളമൊഴി;അല്ലാ ഇത് പൊന്മാനല്ലേ
ഞാൻ :ഏത് പൊന്മാൻ..??
കളമൊഴി ആശയക്കുഴപ്പത്തിലായി
കളമൊഴി:ഇത് 055 97*098* അല്ലേ എന്ന് ആംഗലേയത്തിൽ ഒരു ചോദ്യം
ഞാൻ വിടുമോ
ഞാൻ :അല്ല ഇത് പൂജ്യം അമ്പത്തി അഞ്ച് ഒമ്പത് ഏഴ് * പൂജ്യം ഒമ്പത് എട്ട് * ആണ് എന്ന് നല്ല മല്യാലത്തിൽ

കളമൊഴി : ആണോ എന്നാ സോറി റോംഗ് നമ്പർ

പ്‌ടിം കളമൊഴി ഫോൺ കട്ട് ചെയ്തു.

2010, ഏപ്രിൽ 11, ഞായറാഴ്‌ച

mj¢´¤ dsº¡v Hy BX® l¢l¡p¢Yc¡J¤¼©Y¡¨T Hy J¤T¤«fc¡Z¨Ê Ì¡ch¡X® Ai¡w´® J¤T¤«f¡«¹w´® h¤¼¢v.o§¡g¡l¢Jh¡i¢ Ai¡q¤¨T D·jl¡a¢Y§¹w ltb¢´¤Ji¡i¢.hJ¨Ê l¢l¡p©·¡¨T J¤T¤«f·¢¨Ê D·jl¡a¢Y§¹w hJ¨ci¤« hyhJ¨qi¤« Gv¸¢µ® Cc¢i¤¾ J¡k« o§Ìh¡i¢ l¢±mh Q£l¢Y« ci¢´¡« F¼¡X® g¥j¢dÈ« h¡Y¡d¢Y¡´q¤« O¢É¢´¤¼Y®
F¼¡v o§É« gt·¡l¢¨Ê ©hv l¼¤©Ot¼¢¶¤¾ C·j·¢k¤¾ Ab¢Jg¡j¨· d×¢ O¢É¢´¡¨Y gt·¡l® oa¡ ohil¤« Y¨Ê H¸« Y¨¼ DÙ¡lX«,Y¨¼ h¡±Y©h ©oîp¢´¡l¥ F¨¼¡¨´ l¡m¢ d¢T¢´¤Ji¤« ±dmî¹w o¦n颴¤Ji¤« ,gt·¡l¢¨Ê J¤T¤«f¡«L¹w Ai¡q¢v c¢¼® B±Lp¢µ o«jÈX«cvJ¤¼Y¢c¤«,Ai¡q¢v At¸¢Yh¡i J¤T¤«fdjh¡i JThJw c¢s©lפ¼Y¢c¤ YToæ« c¢v´¤Ji¤« ¨O़Y® .o§É« JThJq¤« D·jl¡a¢Y§¹q¤« c¢s©lפ¼Y¢v BX® dj¡Qi¨¸T¤¼©Y¡¨T J¤T¤«f·¢v ±dmî¹w Y¤T¹¤Ji¤«,F¼¡v Cª ±dmî¹w F¿¡« gt·¡l¢¨Ê l£¶¤J¡t´® hyhJ©q¡T¤¾ ©an¬« ¨J¡Ù¡¨X¼® DÙ¡J¤¼¨Y¼¤ lq¨j ek±dah¡i¢ gt·¡l¢¨c dsº¤ ek¢¸¢´¡u ¨d»¢c¤ Hy ±d©Y¬J h¢T¤´¤ Y¨¼i¤Ù®,AY¢v l¢Qi¢µ¡v AT¤· cTdT¢ ,c½¨q CᢨT Bt´¤« Cnéh¿¡,ch¤´® ©l¨s Fl¢¨T¨iÆ¢k¤« h¡s¢·¡ho梴¡« F¼¤ dsº¤ gt·¡l¢¨c ¨±fi¢u l¡n® ¨Oà¤J F¼Y¡X®

2010, ഏപ്രിൽ 10, ശനിയാഴ്‌ച

അങ്ങനെ അറബിയും മലയാളം പഠിച്ചു.

മൊബൈല്‍ ഫോണിന്റെ അലര്ച്ചല കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്
(അലാറം എന്ന സംഭവം കണ്ടു പിടിച്ചവനെ ആ സമയത്തെങ്ങാന്‍ കയ്യീക്കിട്ടിയിരുന്നെങ്കില്‍ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു).
വെളുപ്പിന് നാലരയ്ക്ക് എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഉറക്കം വിട്ടു മാറാത്ത കണ്ണും മനസ്സുമായാണ് അഞ്ചു മണിയോടെ ദുബായിലെ ദേര ഫിഷ്‌ റൌണ്ടിനടുത്തുള്ള ത്രിവേണി ഹോട്ടലിലെത്തിയത്.
പതിവ് പറ്റുകാരനായത് കൊണ്ട് കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ തന്നെ ഒരു കുറ്റി പുട്ടും അതിനു ചേരുന്ന കടലക്കറി,പപ്പടം ,സുലൈമാനി തുടങ്ങിയ അനുസാരികളൊക്കെ എന്റെ മുന്നിലേക്ക്‌ എത്തിച്ചേര്ന്നു്.
മുന്നിലെത്തിയ വിഭവങ്ങളെല്ലാം കൂടി ഒരു കണക്കിന് വാരി വലിച്ച് അകത്താക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്,..പ്ടക്!!!!..ഹൌ..എന്റെ പല്ല് .....ഒരു കല്ല്‌ കടിച്ചതാണ്,
നാശം(##@@**##**) രാവിലെ തന്നെ കല്ല്‌ കടിയാണല്ലോ,
മിക്കവാറും ഇന്ന് ചെന്ന് തല വെക്കുന്നതെല്ലാം കല്ലുകടിയാകുമോ ആവോ?,
ഞാന്‍ മനസ്സിലോര്ത്തു.ഒരു കുറ്റി പുട്ടും കറിയും അടിച്ചു കയറ്റി ഒരേമ്പക്കവും വിട്ടു പുറത്തേക്കു വരുമ്പോഴേക്ക്‌ എന്റെ ചങ്ങാതി ശ്രീജിത്ത്‌ കാറുമായി എത്തിക്കഴിഞ്ഞിരുന്നു.
യു.എ.യി-ലെ ഫുജൈറ എന്ന എമിരേറ്റിലേക്കാണ് ഇന്നത്തെ യാത്ര(വികസനത്തിന്റെ കാര്യത്തില്‍ അല്പം പിന്നോക്കം നില്ക്കുുന്ന ഒരു പ്രദേശമാണ് ഫുജൈറ,അവിടുള്ള അറബികളില്‍ ബഹുഭൂരിപക്ഷത്തിനും അറബ് ഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിയില്ല).
ഒന്നര മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ഞങ്ങള്‍ ഫുജൈറ കോസ്റ്റ്‌ഗാര്ഡിൂന്റെ ഓഫീസിലെത്തിച്ചേര്ന്നുി.
സെക്യൂരിറ്റീ ഗേറ്റില്‍ തോക്കും പിടിച്ചു നില്ക്കു ന്ന അറബിപ്പോലീസുകാരനെനോക്കി അസലാമു അലൈക്കും എന്ന് വെടിപ്പായി പറഞ്ഞൊപ്പിച്ചു(നാടോടിക്കാറ്റിലെ മാമുക്കൊയയ്ക്ക് നന്ദി ),വാ അലൈക്കുമുസലാം എന്ന് അറബിചേട്ടന്‍,
പിന്നാലെ അടുത്ത ചോദ്യം വരുന്നതിനു മുന്നേ ചാടിക്കേറി ഞാന്‍ ആഗമനോദ്ദേശം അറിയിച്ചു(ഇല്ലേല്‍ ലവന്‍ അറബിയില്‍ വല്ലതും ചോദിക്കും,അതോടെ ഞാന്‍ കഷ്ടത്തിലാകും,

...മക്കീന തസ്വീര്‍ സര്‍വീസ്.....(മക്കീന=യന്ത്രം ,തസ്വീര്‍=പടം ...എന്നുവച്ചാ പടം പിടിക്കണ യന്ത്രം(ഫോട്ടോസ്റാറ്റ് മെഷീന്‍),അതിപ്പോ ക്യാമറയയാലും, സ്കാനറായാലും അവര്ക്കാ ഒരു പേരെ അറിയൂ ) ,
ഇങനെ പറഞ്ഞതിന്റെ കൂടെ എനിക്ക് കാണേണ്ടുന്ന ആളിന്റെ പേര് പറഞ്ഞപ്പോള്‍ അറബിചേട്ടന്റെ മുഖത്തൊരു വെപ്രാളം(കാരണം എനിക്ക് കാണേണ്ടിയിരുന്നത്‌ അവിടുത്തെ മേജര്‍ ജെനറലിനെയായിരുന്നു.

മോഹന്ദീസ്(എന്ജിനീയര്‍ എന്നര്ത്ഥം)... താല്‍...(വന്നോളൂ എന്നാണെന്നാ തോന്നുന്നത്‌).അറബി വിളിച്ചു,
ലവന്റെ കൂടെ മേജറിന്റെ മുന്നില്‍ ഹാജരായി.
കാര്ന്നോര്ക്ക്. പ്രിന്റര്‍,സ്കാനര്‍ തുടങ്ങിയവ കണക്റ്റ് ചെയ്തു കൊടുക്കണം,അതാണാവശ്യം.
ഇതും പറഞ്ഞു എനിക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു തരാന്‍(എന്റെ മേല്‍ ഒരു കണ്ണുണ്ടായിരിക്കണം എന്നു കൂടി ഉദ്ദേശിച്ചാവണം) ഒരു അറബിപട്ടാളക്കാരന്‍ പയ്യനെ അവിടെ നിര്ത്തിയിട്ട്‌ മേജര്‍ സ്ഥലം കാലിയാക്കി.
ഞാന്‍ പതുക്കെ പണി തുടങ്ങി.അപ്പോഴാണ്‌ അറബിപയ്യന്റെ വക പെട്ടെന്നൊരു ചോദ്യം.. ബംഗാളി....????(ബംഗാളിയാണോ എന്നാണ് ചോദ്യം---എന്നെ കണ്ടാല്‍ ഒരു ബംഗാളി അല്ലെങ്കില്‍ ശ്രീലങ്കന്‍ മുഖച്ഛായ ഉണ്ടെന്നു ചില ദോഷൈകദൃക്കുക്കള്‍ പറയാറുണ്ട്‌),
ഞാന്‍ അല്ല എന്നര്ത്ഥത്തില്‍ തല അനക്കി,അപ്പോഴതാ അടുത്ത ചോദ്യം ശ്രീലങ്ക...??? ,,അല്ല എന്ന് ഞാന്‍ വീണ്ടും
..രണ്ടു ചോദ്യം പാഴായതിന്റെ നിരാശ അവന്റെ മുഖത്ത്.
പണിയൊക്കെ തീര്ത്തു കൂട്ടുകാരനെ കാത്ത് വഴിയില്‍ നില്ക്കു മ്പോഴാണ് വീണ്ടുമൊരു ചോദ്യം ....മലബാറി...??(മലയാളികള്‍ അങ്ങനെയാണ് ഗള്ഫ് നാടുകളില്‍ അറിയപ്പെടുന്നത്)...പഴേ അറബി വീണ്ടും,(ഇവനെന്നെ വിടുന്ന ഭാവമില്ല-!@*##++##@@),അതെ എന്ന് ഞാന്‍.
ലവന്റെ മുഖത്ത് യുദ്ധം ജയിച്ച സന്തോഷം.
ലവന് എന്തൊക്കെയോ എന്നോട് പറയണമെന്നോ,ചോദിക്കണമെന്നോ ഒക്കെയുണ്ട്.
പെട്ടെന്ന് അറബിചേട്ടന്‍ പറഞ്ഞു ..കുരച് മലബാറി അരിയാം....!!!!!!!!!..(ഈശ്വരാ ഇവനെന്റെ കഴുത്ത് അരിയാനുള്ള പുറപ്പാടാണെന്നു തോന്നുന്നു)..
എന്ത് മലയാളം അറിയാമെന്നോ? ഞാന്‍ അത്ഭുതത്തോടെ അറബിയെ നോക്കി .
എന്റെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാവണം,അറബിയിലും,മുറി ഇംഗ്ലിഷിലും,ഹിന്ദിയിലും,മലയാളത്തിലുമൊക്കെയായി‍ അറബിചേട്ടന്‍ മലയാളം പഠിച്ചത് എങ്ങനെയെന്നു വിശദീകരിച്ചത്.
പുള്ളി സ്ഥിരമായി ചായ കുടിക്കുന്ന കഫതീരിയയില്‍ വച്ച് കാണാറുള്ള ഒരു മലബാറിയാണ് അറബിപയ്യന്റെ തുടര്ച്ചയായ നിര്ബന്ധത്തിനു വഴങ്ങി മലയാളം പഠിപ്പിച്ചത്.
ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലെ ??? കൊള്ളാം നന്നായിട്ടുണ്ട് ഞാന്‍ മനസ്സിലോര്ത്തു.
ശരി എന്തൊക്കെയാ പഠിച്ചത് എന്നായി ഞാന്‍.
അറബിയുടെ മുഖത്ത് ഒരു പൂത്തിരി കത്തിച്ച സന്തോഷം(മലയാള പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ ഒരാളെ കിട്ടിയല്ലോ).
പുള്ളി മലയാളം പറയാന്‍ ഒരു ചെറിയ ഒരുക്കത്തിലാണ്.
അതിനു ശേഷം ചങ്ങാതി മലയാളം പറഞ്ഞു


....!!!!!!!!!!!......ഞാന്‍ ഞെട്ടി..!!!###**


.....ഈശ്വരാ ഇവനിത് തന്നെ പഠിച്ചല്ലോ.........


.
.
കാരണം ലവന്‍ മലയാളം എന്ന് പറഞ്ഞു എന്നോട് പറഞ്ഞത്
..കേട്ടാല്‍ നമ്മുടെ സ്വന്തം കേരളാ പോലീസുപോലും നാണിച്ചുപോകുന്ന നല്ല ഒന്നാന്തരം പച്ചത്തെറിയായിരുന്നു...!!!!!!!!!!!!!!!!!!



വാല്ക്കെഷ്ണം :-അറബിയോട് ഇതിന്റെ ശരിയായ അര്ഥം ആരെങ്കിലും പറഞ്ഞാല്‍ ,മലയാളം പഠിപ്പിച്ച ചങ്ങാതിയുടെ കാര്യം കഷ്ടത്തിലാകുമല്ലോ എന്നോര്ത്ത് ഞാന്‍ ചോദിച്ചു ,എവിടെയാ നിന്റെ ആ സുഹൃത്ത്??????????.......


അറബി :- കള്ള് കച്ചവടം നടത്തിയതിനു (മിടുക്കന്‍ -അവന്‍ മദ്യമലയാളിയുടെ മാനം കാത്തു),അവനെ കഴിഞ്ഞ ആഴ്ചയിലാ നാട് കടത്തിയത്.....അവന്റെ ഭാഗ്യം ഇല്ലേല്‍ അവന്റെ കഥ അറബി തീര്ത്തേ നെ............