
രാവിലെ കസ്റ്റമറുടെ അടുത്തേക്ക് യാത്ര ചെയ്തോണ്ടിരിക്കുമ്പോഴാണ് മൊബൈൽ ക്ർണീം ക്ർണീം അടിക്കാൻ തുടങ്ങിയത്......എടുത്ത് നോക്കുമ്പോൾ ആപ്പീസിലെ നമ്പർ...അറ്റന്റ് ചെയ്തപ്പോൾ മറുതലയ്ക്കൽ റിസപ്ഷനിസ്റ്റ് സുന്ദരിക്കുട്ടി ചെങ്ങന്നൂർക്കാരി അച്ചായത്തിയുടെ കളമൊഴി...
പൊന്മാനെ നീ എവിടെയാ ........
ഞാൻ :പൊന്മാനോ ...??? ആരാ എന്താ എവിടുന്നാ ,ആരെയാ വേണ്ടേ എന്നൊക്കെ ഒന്ന് കലിപ്പിച്ച് ചോയിച്ച്
കളമൊഴി;അല്ലാ ഇത് പൊന്മാനല്ലേ
ഞാൻ :ഏത് പൊന്മാൻ..??
കളമൊഴി ആശയക്കുഴപ്പത്തിലായി
കളമൊഴി:ഇത് 055 97*098* അല്ലേ എന്ന് ആംഗലേയത്തിൽ ഒരു ചോദ്യം
ഞാൻ വിടുമോ
ഞാൻ :അല്ല ഇത് പൂജ്യം അമ്പത്തി അഞ്ച് ഒമ്പത് ഏഴ് * പൂജ്യം ഒമ്പത് എട്ട് * ആണ് എന്ന് നല്ല മല്യാലത്തിൽ
കളമൊഴി : ആണോ എന്നാ സോറി റോംഗ് നമ്പർ
പ്‌ടിം കളമൊഴി ഫോൺ കട്ട് ചെയ്തു.
5 അഭിപ്രായങ്ങൾ:
കൊള്ളാം , കലമോഴിയുടെ നമ്പര്‍ കൂടി എഴുതാമായിരുന്നു
അഭിപ്രായത്തിന് നന്ദി.......പിന്നെ നമ്പർ...ആഹാ എന്റെ കഞ്ഞീല് പാറ്റയിടാനുള്ള പരിപാടിയാ അല്ലേ അണ്ണന്മാരേ
പൊന്മാനെ... ആ നമ്പര്‍ എഴുതാമായിരുന്നു....
@ഒറ്റയാന്‍ ,,,,,എല്ലാനും കൂടി എന്നെ തല്ല് കൊള്ളിക്കും
കളമൊഴി ആരാ ??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ